![]() |
പ്രകാശച്ചീളുകള്‍ക്ക്...
പ്രണയത്തിന്‍റെ ഇതളുകള്‍ കൊഴിച്ച് കടന്നുപോയ
വസന്തത്തിന്....
അവളുടെ ശരീരത്തില്‍നിന്നും ഒരിലയെപ്പോലെ എന്നെ അടര്‍ത്തിയ
ശിശിരത്തിന്....
എന്‍റെ കണ്ണിലെ കണ്ണുനീര്‍ അവളില്‍നിന്നും മറച്ച
വര്‍ഷത്തിന്‍റെ മഴത്തുള്ളികള്‍ക്ക്....
എന്നോടുള്ള അവളുടെ പ്രണയത്തെ വറ്റിച്ച് മാഞ്ഞുപോയ
വേനലിന്‍റെ കൊടുംച്ചൂടിന്....
എന്‍റെ ഹൃദയത്തില്‍ അവള്‍ തീര്‍ത്ത
ഉണങ്ങാത്ത മുറിവുകളെ ഉണക്കിയ
പേരറിയാത്ത ഓരോ കാലത്തിനും......നന്ദി

No comments:
Post a Comment